“വെർണറിന്റെ അവസ്ഥയിലൂടെ എല്ലാ സ്ട്രൈക്കറും കടന്നു പോകും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ ഈ സൈനിംഗിലെ വലിയ സൈനിംഗുകളിൽ ഒന്നായ ടിമോ വെർണറിന് പിന്തുണയുമായി ലമ്പാർഡ് രംഗത്ത്. വെർണർ ഗോൾ അടിക്കാത്തതിൽ ആശങ്ക ഇല്ല എന്നും ഇത് ഏതു സ്ട്രൈക്കറും കടന്നു പോകുന്ന അവസ്ഥ ആണെന്നും ലമ്പാർഡ് പറഞ്ഞു. ഗോൾകൾ വരാത്തത് വെർണറിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. അത് ശരിയാക്കൽ ആണ് തന്റെ ജോലി എന്നും ലമ്പാർഡ് പറഞ്ഞു.

ചെൽസിയിൽ എത്തി ഇതുവരെ എട്ടു ഗോളുകൾ വെർണർ നേടി എങ്കിലും അവസാന കുറച്ച് കളികളിൽ ആയി വെർണറിന് ഗോൾ വല കണ്ടെത്താൻ ആകുന്നില്ല. കഴിഞ്ഞ സീസണിൽ ലൈപ്സിഗിനൊപ്പം ഗോളടിച്ച് കൂട്ടിയ താരമാണ് വെർണർ. 34 ഗോളുകൾ ലെപ്സിഗിനായി വെർണർ അവസാന സീസണിൽ നേടിയിരുന്നു‌. എന്നാൽ വെർണറിന്റെ ഫോമിനെ ഓർത്ത് ആശങ്ക ഇല്ല എന്ന് ലമ്പാർഡ് പറയുന്നു. വെർണർ നല്ല പൊസിഷനുകളിൽ എത്തുന്നുണ്ട്. ഒരു ഗോൾ വെർണർ സ്കോർ ചെയ്താൽ പിന്നെ തുടരെ തുടരെ ഗോളുകൾ കാണാൻ ആകും എന്നും ചെൽസി പരിശീലകൻ വീണ്ടും പറയുന്നു.