ഐ എസ് എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗ ഒഡീഷയെ നേരിടും. ലീഗിലെ ആദ്യ വിജയം തേടിയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. ലീഗിൽ ഏറ്റവും താഴെ നിൽക്കുന്ന രണ്ടു ടീമുകളാണ് ഈസ്റ്റ് ബംഗാളും ഒഡീഷയും. ഈസ്റ്റ് ബംഗാളിന് ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം എത്താൻ ആകും. കാര്യമായ മാറ്റങ്ങളുമായാലും ഈസ്റ്റ് ബംഗാൾ ഇന്ന് ഇറങ്ങുക.

രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ നേരിടും. ലീഗിൽ ഒന്നാം സ്ഥാനത്ത് തിരികെ എത്താൻ ആകും മോഹൻ ബഗാൻ ഇന്ന് ശ്രമിക്കുക. മികച്ച ഫോമിലാണ് മോഹൻ ബഗാൻ ഉള്ളത്. നോർത്ത് ഈസ്റ്റിന് ഇന്ന് വിജയിച്ചാൽ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്താൻ ആകും ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്ത് ആണ് നോർത്ത് ഈസ്റ്റ് ഉള്ളത്.