ആർ സി ബിക്ക് എതിരെ ഡൽഹി ക്യാപിറ്റൽസിന് 9 വിക്കറ്റ് വിജയം

ബംഗളൂരു, മാർച്ച് 1: വനിതാ പ്രീമിയർ ലീഗിൽ 15.3 ഓവറിൽ 148 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വനിതകൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വനിതകളെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. ഷഫാലി വർമ (43 പന്തിൽ 80), ജെസ് ജോനാസെൻ (38 പന്തിൽ 61) എന്നിവരുടെ മികവിൽ, 27 പന്തുകൾ ശേഷിക്കെ, അനായാസ വിജയം അവർ ഉറപ്പാക്കി.

47 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ എല്ലിസ് പെറിയുടെ മികവിൽ RCB- 147/5 എന്ന സ്കോർ ആയിരുന്നു നേടിയിരുന്നത്. ശിഖ പാണ്ഡെ (2/24), ശ്രീ ചരണി (2/28) എന്നിവർ ഡെൽഹിക്ക് ആയി നന്നായി ബൗൾ ചെയ്തു.

ഡൽഹി 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. അവർ ഇപ്പോൾ ലീഗിൽ ഒന്നാമതാണ്. 4 പോയിന്റുമായി ആർ സി ബി നാലാം സ്ഥാനത്താണ്.

14.3 ഓവറിൽ വിജയം കുറിച്ച് ഡൽഹി, അടിച്ച് തകര്‍ത്ത് ഷഫാലിയും മെഗ് ലാന്നിംഗും

മുംബൈ നൽകിയ 124 റൺസ് വിജയ ലക്ഷ്യം വെറും 14.3 ഓവറിൽ നേടി ഡൽഹി ക്യാപിറ്റൽസ്. ഓപ്പണര്‍മാരായ മെഗ് ലാന്നിംഗും ഷഫാലി വര്‍മ്മയും അടിച്ച് തകര്‍ത്തപ്പോള്‍ ഡൽഹി ഒന്നാം വിക്കറ്റിൽ 85 റൺസാണ് നേടിയത്.

28 പന്തിൽ 43 റൺസ് നേടിയ ഷഫാലി പുറത്തായ ശേഷം മെഗ് ലാന്നിംഗ് ജമീമ റോഡ്രിഗസ് കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മെഗ് ലാന്നിംഗ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയാണ് അനായാസ ജയം ഒരുക്കിയത്.

ലാന്നിംഗ് 49 പന്തിൽ 60 റൺസും ജെമീമ 15 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 39 റൺസ് നേടി.

മിന്നു മണിയ്ക്ക് മൂന്ന് വിക്കറ്റ്, മുംബൈയെ 123 റൺസിലൊതുക്കി ഡൽഹി

വനിത പ്രീമിയര്‍ ലീഗിൽ കരുതുറ്റ ബൗളിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം ആണ് ബൗളിംഗ് നിര പുറത്തെടുത്തത്.

മിന്നു മണിയും ജെസ്സ് ജോന്നാസെന്നും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ മുംബൈയ്ക്ക് നേടാനായുള്ളു. 22 റൺസ് വീതം നേടിയ ഹര്‍മ്മന്‍പ്രീത് കൗറും ഹെയ്ലി മാത്യൂസും ആണ് മുംബൈയുടെ ടോപ് സ്കോറര്‍മാര്‍. നാറ്റ് സ്കിവര്‍ ബ്രണ്ട് 18 റൺസ് നേടിയപ്പോള്‍ അമേലിയ കെറും അമന്‍ജോത് കൗറും 17 റൺസ് വീതം നേടി.

10 പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന അമന്‍ജോത് ആണ് മുംബൈയെ 123 റൺസിലേക്ക് എത്തിച്ചത്.

ഗാര്‍ഡ്നര്‍ക്ക് ഫിഫ്റ്റി!!! 6 വിക്കറ്റ് വിജയവുമായി ഗുജറാത്ത്

വനിത പ്രീമിയര്‍ ലീഗിൽ ആര്‍സിബിയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി ഗുജറാത്ത് ജയന്റ്സ്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ആര്‍സിബിയെ 125/7 എന്ന സ്കോറിലൊതുക്കുകയായിരുന്നു. തുടര്‍ന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ ടീം വിജയം നേടി.

രേണുക സിംഗിന്റെ ഇരട്ട പ്രഹരം ദയലന്‍ ഹേമലതയെയും(11) ബെത്ത് മൂണിയെയും (17) മടക്കിയയച്ചപ്പോള്‍ ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ ഹര്‍ലീന്‍ ഡിയോളുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 34 റൺസ് കൂട്ടിചേര്‍ത്തു. ഇതിൽ 5 റൺസ് മാത്രമായിരുന്നു ഹര്‍ലീന്റെ സംഭാവന.

31 പന്തിൽ 58 റൺസുമായി ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ ആണ് ഗുജറാത്തിന്റെ വിജയ ശില്പി. താരം പുറത്താകുമ്പോള്‍ വിജയത്തിന് 9 റൺസ് അകലെയായിരുന്നു ഗുജറാത്ത്. നാലാം വിക്കറ്റിൽ ഗാര്‍ഡ്നര്‍ –  ഫോബേ ലിച്ച്ഫീൽഡ് കൂട്ടുകെട്ട് 36 പന്തിൽ 51 റൺസാണ് നേടിയത്.

ഫോബേ 30 റൺസുമായി പുറത്താകാതെ നിന്നു.

ആര്‍സിബിയെ 125 റൺസിലൊതുക്കി ഗുജറാത്ത്

വനിത പ്രീമിയര്‍ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയ്ക്ക് നേടാനായത് 125 റൺസ് മാത്രം.  ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവര്‍ മുതൽ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ടീമിനായി.

ആദ്യ ഓവറിൽ ഡാനിയേൽ വയട്ടിനെ നഷ്ടമായ ടീമിന് രണ്ടാം ഓവറിൽ എലീസ് പെറിയെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സ്മൃതി മന്ഥാനയെയും നഷ്ടമായി. 25/3 എന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ 48 റൺസ് നേടി രാഘവി ഭിസ്ട് – കനിക അഹൂജ കൂട്ടുകെട്ടാണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

33 റൺസ് നേടിയ കനിക അഹൂജയാണ് ടീമിന്റെ ടോപ് സ്കോറര്‍. 28 പന്തിൽ നിന്നാണ് താരം ഈ സ്കോര്‍ നേടിയത്. രാഘവി ബിസ്ട് 22 റൺസ് നേടി. ഏഴാം വിക്കറ്റിൽ ജോര്‍ജ്ജിയ വെയര്‍ഹാം – കിം ഗാര്‍ത്ത് കൂട്ടുകെട്ട് 23 റൺസ് നേടിയാണ് ആര്‍സിബിയെ 125 റൺസിലേക്ക് എത്തിച്ചത്. ഗാര്‍ത്ത് 14 റൺസും വെയര്‍ഹാം 20 റൺസും നേടി.

ഗുജറാത്തിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിനും തനൂജ കന്‍വാറും രണ്ട് വീതം വിക്കറ്റ് നേടി.

ചാമരി അത്തപ്പത്തുവിന് പകരം ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) വിട്ട് ശ്രീലങ്കയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ചേരാൻ ഒരുങ്ങുന്ന ചമരി അത്തപ്പത്തുവിന് പകരക്കാരുയായി യുപി വാരിയോർസ് (യുപിഡബ്ല്യു) ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോളിനെ ടീമിൽ എടുത്തു. ഫെബ്രുവരി 26 വരെ മാത്രമേ അത്തപ്പത്തു WPL-ന് ലഭ്യമായിരുന്നുള്ളൂ. ഈ സീസണിൽ യുപിഡബ്ല്യുവിൻ്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിലും താരം കളിച്ചിരുന്നില്ല.

21 കാരിയായ ടോപ്പ് ഓർഡർ ബാറ്ററായ വോൾ ഓസ്‌ട്രേലിയയ്‌ക്കായി മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. 144 സ്‌ട്രൈക്ക് റേറ്റിൽ 330 റൺസ് നേടിയ അവൾ 2024-25 WBBL-ൽ സിഡ്‌നി തണ്ടറിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയ്‌ക്കെതിരായ തൻ്റെ രണ്ടാം ഏകദിനത്തിൽ വോൾ സെഞ്ച്വറി നേടി, 86 ശരാശരിയിൽ 173 റൺസുമായി അന്ന് പരമ്പരയിലെ ടോപ് റൺസ് സ്‌കോററും ആയി.

അര്‍ദ്ധ ശതകങ്ങളുമായി ഹെയ്‍ലി മാത്യൂസും നാറ്റ് സ്കിവര്‍-ബ്രണ്ടും, അനായാസ വിജയവുമായി മുംബൈ

യുപി നൽകിയ 143 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റുകളുടെ മാത്രം നഷ്ടത്തിൽ 17 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. തുടക്കത്തി?യാസ്ടിക ഭാട്ടിയയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഹെയ്ലി മാത്യൂസ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ട് വിജയത്തിലേക്ക് മുംബൈയെ എത്തിച്ചു.

മാത്യൂസ് 59 റൺസ് നേടി വിജയത്തിനരികെ എത്തി പുറത്തായപ്പോള്‍ നാറ്റ് സ്കിവര്‍ 44 പന്തിൽ 75 റൺസുമായി മുംബൈയുടെ എട്ട് വിക്കറ്റ് വിജയം അനായാസമാക്കി.

മുംബൈ ഇന്ത്യൻസിന് മുന്നിൽ 143 എന്ന വിജയലക്ഷ്യം വെച്ച് യുപി വാരിയേഴ്‌സ്

വനിതാ പ്രീമിയർ ലീഗ് 2025 ലെ 11-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾക്കെതിരെ ആദ്യം ബാറ്റു ചെയ്ത യുപി വാരിയേഴ്‌സ് വനിതകൾ 142/9 എന്ന സ്കോർ നേടി.

26 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 45 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് യുപി വാരിയേഴ്‌സിനായി തിളങ്ങിയത്. 30 പന്തിൽ 33 റൺസെടുത്ത ദിനേശ് വൃന്ദ, 13 പന്തിൽ 19 റൺസെടുത്ത ശ്വേത സെഹ്‌റവത് എന്നിവർ പിന്തുണച്ചു എങ്കിലും റൺ റേയ് ഉയർത്താൻ അവർക്ക് ആയില്ല. തുടരെ വിക്കറ്റുകളും നഷ്ടമായി.

മുംബൈ ഇന്ത്യൻസിന് വേണ്ടി, നാറ്റ് സ്കൈവർ-ബ്രണ്ട് തൻ്റെ നാല് ഓവറിൽ 3/18 എന്ന മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

അതിവേഗം ഡൽഹി, ഗുജറാത്തിനെതിരെ 6 വിക്കറ്റ് വിജയം

വനിത പ്രീമിയര്‍ ലീഗ് 2025ലെ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ആധികാരിക വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 127/9 എന്ന സ്കോറിലൊതുങ്ങിയപ്പോള്‍ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിലാണ് 131 റൺസ് നേടി വിജയം കുറിച്ചത്.

27 പന്തിൽ 44 റൺസ് നേടിയ ഷഫാലി വര്‍മ്മയും 32 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ജെസ്സ് ജോന്നാസ്സനും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ ഡൽഹിയ്ക്കായി 74 റൺസ് കൂട്ടുകെട്ട് നേടിയാണ് ടീമിന്റെ വിജയം വേഗത്തിലാക്കിയത്.

ഏഴാം വിക്കറ്റിൽ ഫൈറ്റ്ബാക്കുമായി ഭാരതിയും തനൂജയും, തകര്‍ച്ചയിൽ നിന്ന് 127 റൺസിലെത്തി ഗുജറാത്ത് ജയന്റ്സ്

വനിത പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 127 റൺസ് മാത്രം. 60/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റിൽ ഭാരതി – തനൂജ കൂട്ടുകെട്ട് 51 റൺസ് നേടിയതാണ് മത്സരത്തിൽ  ഈ റൺസിലേക്ക് എങ്ങിലും എത്തുവാന്‍ സഹായിച്ചത്. തനൂജ 16 റൺസാണ് നേടിയത്.

ഭാരതി ഫുൽമാലി 40 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 26 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ഡൽഹിയ്ക്കായി ശിഖ പാണ്ടേ, മരിസാന്നേ കാപ്പ്, അന്നബെൽ സത്തര്‍ലാണ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സൂപ്പര്‍ ഓവറിൽ 9 റൺസെന്ന ലക്ഷ്യം നേടാനാകാതെ ആര്‍സിബി

വനിത പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവര്‍ മത്സരത്തിൽ വിജയം കുറിച്ച് യുപി വാരിയേഴ്സ്. മുഴുവന്‍ മത്സരത്തിൽ ഇരു ടീമുകളും 180 റൺസ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറിൽ യുപി നൽകിയ 9 റൺസ് ലക്ഷ്യം ആര്‍സിബിയ്ക്ക് നേടാനായില്ല.

സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സ് 8 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.കിം ഗാര്‍ത്ത് ആയിരുന്നു ആര്‍സിബിയ്ക്ക് വേണ്ടി പന്തെറിഞ്ഞത്.

സൂപ്പര്‍ ഓവറിൽ ചേസ് ചെയ്തിറങ്ങിയ ആര്‍സിബിയ്ക്ക് 4 റൺസ് ആണ് നേടാനായത്. സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോണ്‍ ആണ് നേരത്തെ മത്സരത്തിന്റെ ഗതി അവസാന ഓവറിൽ മാറ്റിയതും.

https://fanport.in/cricket/indian-premier-league/wpl/rcb-up-match-tie-super-over/

അവസാന ഓവറിൽ മത്സരം കൈവിട്ട് ആര്‍സിബി, ഇനി സൂപ്പര്‍ ഓവര്‍

യുപി വാരിയേഴ്സിനെതിരെ മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോള്‍ കളി ആര്‍സിബിയുടെ വരുതിയിലായിരുന്നു. അവസാന ഓവറിൽ ജയിക്കുവാന്‍ യുപി നേടേണ്ടത് 18 റൺസായിരുന്നു കൈവശം 1 വിക്കറ്റും. എന്നാൽ സോഫി എക്ലെസ്റ്റോൺ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ലക്ഷ്യം 2 പന്തിൽ രണ്ട് റൺസായി. എന്നാൽ അവസാന പന്തിൽ സോഫി റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തി.

വനിത പ്രീമിയര്‍ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 180/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 56 പന്തിൽ 90 റൺസ് നേടിയ എലീസ് പെറിയും 57 റൺസ് നേടിയ വയട്ട് ഹോഡ്ജും മാത്രമാണ് ടീം നിരയിൽ റൺസ് കണ്ടെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുപി അവസാന ഓവറിൽ സോഫി എക്ലെസ്റ്റോണിന്റെ ബാറ്റിംഗ് മികവിൽ വിജയത്തിനടുത്തെത്തിയെങ്കിലും അവസാന പന്തിലെ വിക്കറ്റ് നേട്ടം മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിച്ചു.

യുപിയ്ക്കായി കിരൺ നാവ്ഗിരേ (12 പന്തിൽ 24), ദീപ്തി ശര്‍മ്മ (13 പന്തിൽ 25) എന്നിവരും വൃന്ദ ദിനേശും (10 പന്തിൽ 14 റൺസ്) വേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും ആര്‍ക്കും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോകാനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

25 പന്തിൽ 31 റൺസ് നേടിയ ശ്വേത ഷെഹ്രാവത്തിനെ എലീസ് പെറി പുറത്താക്കിയതോടെ യുപിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. എന്നാൽ ഇവിടെ നിന്ന് അവസാന ഓവറിലെ സൂപ്പര്‍ താരമായി സോഫി എക്ലെസ്റ്റോൺ യുപിയെ തോൽവിയിൽ നിന്ന് കരകയറ്റി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു. 19 പന്തിൽ 33 റൺസാണ് സോഫി നേടിയത്.

ആര്‍സിബിയ്ക്കായി സ്നേഹ് റാണ മൂന്നും കിം ഗാര്‍ത്ത്, രേണുക സിംഗ് താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version