WPL

മുംബൈയെ പിടിച്ചുകെട്ടി ഡൽഹി ക്യാപിറ്റൽസ്

Sports Correspondent

Delhicapitals
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത പ്രീമിയര്‍ ലീഗിൽ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. മുംബൈയ്ക്ക് ആദ്യ ഓവറുകളിൽ തന്നെ പ്രഹരമേല്പിച്ച ഡൽഹി അവരെ 10/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. മരിസാനെ കാപും ശിഖ പാണ്ടേയും തകര്‍ത്തെറിഞ്ഞപ്പോള്‍ മുംബൈ 21/4 എന്ന നിലയിലേക്ക് വീണു.

പൂജ വസ്ട്രാക്കര്‍ 19 പന്തിൽ 26 റൺസ് നേടിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീതിനൊപ്പം 37 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജെസ്സ് ജോന്നാസന്‍ പൂജയെ പുറത്താക്കിയപ്പോള്‍ 23 റൺസുമായി ഹര്‍മ്മന്‍പ്രീത് കൗര്‍ ചെറുത്ത്നില്പ് നടത്തിയെങ്കിലും താരത്തിനെ ശിഖ പാണ്ടേ പുറത്താക്കി. ഇസ്സി വോംഗ് 23 റൺസും അമന്‍ജോത് കൗര്‍ 19 റൺസും നേടിയാണ് മുംബൈയെ 109/8 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡൽഹിയ്ക്കായി മരിസാന്നേ കാപ്, ശിഖ പാണ്ടേ, ജെസ്സ് ജോന്നാസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.