ക്യാച്ചിലും കോഹ്ലിക്ക് റെക്കോർഡ്

Newsroom

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് കോഹ്ലി ഒരു റെക്കോർഡ് കൂടെ തന്റേതാക്കി മാറ്റി. ഇന്ന് പഞ്ചാബ് കിങ്‌സിനെതിരായ (പിബികെഎസ്) റോയൽ ചലഞ്ചേഴ്‌സിൻ്റെ (ആർസിബി) മത്സരത്തിനിടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ കോഹ്ലി ഒന്നാമതെത്തി. ഇന്ന് കോഹ്ലി തൻ്റെ 173-ാം ക്യാച്ച് ആണ് ടി20യിൽ എടുത്തത്.

കോഹ്ലി 24 03 25 21 03 03 076

ജോണി ബെയർസ്റ്റോയുടെ ക്യാച്ചാണ് കോഹ്ലി നാഴികക്കല്ലിൽ എത്തിച്ചത്. സുരേഷ് റെയ്നയുടെ 172 ക്യാച്ച് എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. ഇന്ന് കോഹ്ലി ആകെ രണ്ട് ക്യാച്ച് എടുത്തു. ഒരു ക്യാച്ച് കൂടെ എടുത്താൽ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ക്യാച്ച് എന്ന റെയനയുടെ റെക്കോർഡിന് ഒപ്പവും കോഹ്ലിക്ക് എത്താം.

India Fielder With Most Catches in T20s:
173 – Virat Kohli

172 – Suresh Raina

167 – Rohit Sharma

146 – Manish Pandey

136 – Suryakumar Yadav