ഒരേയൊരു കിംഗ്!! ഐ പി എല്ലിൽ 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി

Newsroom

Picsart 23 05 06 19 53 40 028
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി മാറിയിരിക്കുകയാണ്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്.

കോഹ്ലി 23 05 06 19 53 46 304

തന്റെ 233-ാം ഐപിഎൽ മത്സരത്തിനിറങ്ങിയ കോഹ്‌ലി അനായാസം ഈ നാഴികല്ലിൽ എത്തി. 130 എന്ന കരിയർ സ്‌ട്രൈക്ക് റേറ്റ് ഉള്ള കോഹ്‌ലി ടൂർണമെന്റിൽ ഇതുവരെ 54 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്, വർഷങ്ങളായി ഐ പി എല്ലിൽ സ്ഥിരതയുള്ള ബാറ്റിംഗ് കാഴ്ചവെക്കാൻ കോഹ്ലിക്ക് ആയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഫ്രാഞ്ചൈസിക്ക് വേണ്ടി ഈ സീസണിലും കോഹ്‌ലി മികച്ച ഫോമിലാണ് കളിക്കുന്നത്.

6536 റൺസ് ഉള്ള പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ആണ് റൺസിൽ കോഹ്ലിക്ക് പിറകിൽ ഉള്ളത്. ഡേവിഡ് വാർണർ, രോഹിത് ശർമ്മ എന്നിവരും ഐ പി എല്ലിൽ 6000ൽ അധികം റൺസ് നേടിയിട്ടുണ്ട്.