കാര്യങ്ങള്‍ ക്ലിയര്‍ ആണ്, ബാറ്റിംഗും ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടാനുണ്ട് – സ്റ്റീഫൻ ഫ്ലെമിംഗ്

ഐപിഎലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രശ്നം എന്തെന്ന് വ്യക്തമാക്കി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്ന മൂന്ന് മേഖലകളിലും ടീം മെച്ചപ്പെടാനുണ്ടെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ഒരു മത്സരത്തിലും വിജയത്തിന് അടുത്തെത്തുവാന്‍ ടീമിന് സാധിച്ചില്ലെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. രണ്ട് മത്സരങ്ങളിൽ 6 വിക്കറ്റിന് ടീം പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരത്തിൽ ടീമിന്റെ പരാജയം 54 റൺസിനായിരുന്നു. സൺറൈസേഴ്സിനെതിരെ ഇന്നലെ 8 വിക്കറ്റിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

പെട്ടെന്ന് റിഥം കണ്ടെത്തി തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കാര്യങ്ങള്‍ വളരെ പ്രയാസമേറുമെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.