പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായ വിക്കറ്റ്, ടെസ്റ്റ് മാച്ച് ലെംഗ്ത്തിൽ ബൗളര്‍മാര്‍ക്ക് പിന്തുണയുണ്ടായിരുന്നു – സഞ്ജു സാംസൺ

ഐപിഎലില്‍ ഇന്നലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച രാജസ്ഥാന്‍ റോയൽസിനായി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് സഞ്ജു സാംസൺ ആയിരുന്നു. 27 പന്തിൽ നിന്ന് 55 റൺസ് നേടിയ താരം പറയുന്നത് ടീമിന് ദീര്‍ഘകാല ലക്ഷ്യങ്ങളില്ല എന്നാണ്.

വിക്കറ്റ് തങ്ങള്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നുവെന്നും ടെസ്റ്റ് മാച്ച് ലെംഗ്ത്തിൽ പന്തെറിയുമ്പോള്‍ ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിയ്ക്കുന്നുണ്ടായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

താന്‍ തന്റെ ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും വിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കുവാന്‍ ശ്രമിച്ചുവെന്നുമാണ് സഞ്ജു വ്യക്തമാക്കിയത്. ശരിയായ സ്കോറിംഗ് അവസരങ്ങള്‍ക്കായി താന്‍ കാത്തിരുന്നുവെന്നും സഞ്ജു കൂട്ടിചേര്‍ത്തു.