ടീം തിരഞ്ഞെടുപ്പാണ് ഏറ്റവും കടുപ്പമേറിയത്

ഈ യുവ ടീമില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് ടീം തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി ശ്രേയസ്സ് അയ്യര്‍. ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ വിജയ ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. ഇന്ന് 12 അംഗ പ്രാരംഭ ടീമിലേക്ക് കീമോ പോളിനെ ഉള്‍പ്പെടുത്തുകയും ഒടുവില്‍ താരത്തെ ഇലവനിലും ഉള്‍പ്പെടുത്തുകയായിരുന്നു. ആ നീക്കം ഗുണം ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ശുഭ്മന്‍ ഗില്ലിന്റെയും കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെയും ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് ഇന്ന് മത്സരത്തില്‍ നിന്ന് കീമോ പോള്‍ നേടിയത്. അതേ സമയം 46 റണ്‍സാണ് താരത്തിന്റെ നാലോവറില്‍ നിന്ന് കൊല്‍ക്കത്ത അടിച്ചെടുത്തത്. എന്നാലും താരം ടീമിലെത്തിയത് ഗുണം ചെയ്തുവെന്നാണ് ശ്രേയസ്സ് അയ്യരുടെ വിലയിരുത്തല്‍.