രാജസ്ഥാൻ റോയൽസ് വെറ്ററൻ സ്പിന്നർ ആദം സാമ്പയ്ക്ക് പകരക്കാരനായി തനുഷ് കൊട്ടിയനെ സ്വന്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ആയിരുന്നു സാമ്പ ഐ പി എൽ ടൂർണമെൻ്റിൽ നിന്ന് പിന്മാറിയത്. പകരം വിദേശ താരത്തെ നോക്കാതെ രഞ്ജിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച തനിഷ് കൊടിയനെ സ്വന്തമാക്കാൻ രാജസ്ഥാൻ തീരുമാനിക്കുക ആയിരുന്നു.
മുംബൈയുടെ 42-ാമത് രഞ്ജി ട്രോഫി വിജയത്തിൽ തനുഷ് കോട്ടിയൻ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബാറ്റു കൊണ്ടും ബൗൾ കൊണ്ടും തനുഷ് തിളങ്ങി പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. 502 റൺസും 29 വിക്കറ്റുമാണ് തനുഷ് ഈ സീസൺ രഞ്ജിയിൽ നേടിയത്. 20 ലക്ഷം നൽകിയാണ് സൈനിംഗ്.