സൂര്യകുമാർ യാദവിന് ഐ പി എല്ലിലെ ആദ്യ മത്സരം നഷ്ടമാകും

പുതിയ ഐ പി എൽ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പം സൂര്യകുമാർ യാദവ് ഉണ്ടാകില്ല. മാർച്ച് 27 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2022 ലെ ആദ്യ മത്സരം ആകും മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാറിന് നഷ്ടമാവുക. ഇതുവരെ പരിക്ക് ഭേദമാകാത്തതാണ് താരത്തെ പുറത്ത് ഇരുത്തുന്നത്.

കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പരയിലെ മികച്ച പ്രകടനത്തിനിടെ പരിക്കേറ്റ സൂര്യകുമാർ യാദവ് ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഏപ്രിൽ 2 ന് രാജസ്ഥാൻ റോയൽസുമായുള്ള കളിക്ക് താരം ഉണ്ടാകും എന്ന് മുംബൈ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു