ഇതിഹാസ WWE താരം ‘റേസർ റാമൺ’ മരണപ്പെട്ടു

ഇതിഹാസ WWE റെസ്ലിങ് താരം സ്കോട്ട് ഹാൾ അഥവാ റേസർ റാമോൺ അന്തരിച്ചു. ലൈഫ് സപ്പോർട്ടിൽ ആയിരുന്നു അവസാന കുറച്ച് ദിവസമായി അദ്ദേഹം ഉണ്ടായിരുന്നത്‌ ഇന്ന് മരണം സ്ഥിരീകരിച്ചു. 63 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് സ്കോട് ഹാൾ വിധേയനായിരുന്നു. ശസ്ത്രക്രിയ പാളിയതാണ് താരത്തെ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്‌‌. 20220315 115816

മാർച്ച് 12 ന് ഹാളിന് മൂന്ന് ഹൃദയാഘാതം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്‌ ജോർജിയയിലെ ഒരു മെഡിക്കൽ സ്ഥാപനത്തിൽ ആയിരുന്നു ചികിത്സ.

1990-കളിൽ റെസ്ലിംഗ് കായികരംഗത്തെ ജനകീയമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984-ൽ നാഷണൽ റെസ്‌ലിംഗ് അലയൻസിലൂടെ തന്റെ പ്രൊഫഷണൽ ഗുസ്തി ജീവിതം ആരംഭിച്ച ഹാൾ, 1990-കളിൽ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിംഗ്, വേൾഡ് റെസ്‌ലിംഗ് ഫെഡറേഷൻ എന്നിവയിലെ പ്രധാനികളിൽ ഒന്ന് ആയി മാറി.