ക്യാപ്റ്റനൊക്കെ ആയിരിക്കാം, ഫിറ്റ്നെസ്സ് ടെസ്റ്റ് ക്ലിയറായില്ലെങ്കിൽ ഹാര്‍ദ്ദിക്കിന് ഐപിഎൽ കളിക്കാനാകില്ലെന്ന് ബിസിസിഐ

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎൽ 2022 കളിക്കണമെങ്കിൽ എന്‍സിഎയിൽ ഫിറ്റ്നെസ്സ് ടെസ്റ്റ് മറികടക്കണമെന്ന് അറിയിച്ച് ബിസിസിഐ. അല്ലാത്ത പക്ഷം താരത്തിന് ഐപിഎൽ കളിക്കാനാകില്ലെന്നും ബിസിസിഐ അറിയിച്ചു.

ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് പരിക്ക് കാരണം പുറത്ത് നില്‍ക്കുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാൽ താരത്തിനെ മെഗാ ലേലത്തിന് മുമ്പുള്ള ഡ്രാഫ്ടിൽ ഒന്നാം നമ്പർ താരമായാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.