ധോണിക്ക് കിരീടവുമായി വിരമിക്കാൻ ആകും എന്ന് സ്റ്റൈറിസ്

Newsroom

മഹേന്ദ്ര സിങ് ധോണിക്ക് കിരീടവുമായി വിരമിക്കാൻ ആകും എന്ന് സ്കോട്ട് സ്റ്റൈറിസ്. മെയ് 26ന് ചെന്നൈയിലെ ചെപ്പോക്കിൽ വെച്ച് ആണ് ഇത്തവണ ഫൈനൽ നടക്കുന്നത്. ഈ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കളിക്കും എന്നും കിരീടം നേടും എന്നും മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ് വിശ്വസിക്കുന്നു.

ധോണി 24 03 20 23 52 47 191

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും ഈ സീസണിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസാന മത്സരത്തിലായിരിക്കും.. ഈ വർഷം സിഎസ്‌കെയ്‌ക്കൊപ്പം ആറാമത്തെ ഐപിഎൽ ട്രോഫി നേടുന്നതിലൂടെ, തൻ്റെ കരിയറിന് വിജയകരമായ അന്ത്യം കുറിക്കാൻ എംഎസ് ധോണിക്ക് ആകും സ്റ്റൈറിസ് പറഞ്ഞു.

“ആദ്യ മത്സരത്തിൽ ചെന്നൈ ആരംഭിച്ച രീതി വളരെ മികച്ചതാണ്‌. വന്ന പുതിയ കളിക്കാർ എല്ലാം നല്ല സംഭാവനകൾ നൽകി. സിഎസ്‌കെയുടെ കരുത്ത് ഒരിക്കലും ഒന്നോ രണ്ടോ ആൾക്കാർ അല്ല‌,” സ്റ്റൈറിസ് കൂട്ടിച്ചേർത്തു.