ലോകകപ്പ് യോഗ്യത, ഇന്ന് ഇന്ത്യ വീണ്ടും അഫ്ഗാനിസ്താന് എതിരെ, ജയിച്ചേ പറ്റൂ

Newsroom

Picsart 24 02 11 11 07 39 015
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ഇന്ന് നിർണായകമായ ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യത പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ഇന്ന് വിജയിച്ചേ പറ്റൂ. രണ്ടുദിവസം മുന്നേ സൗദി അറേബ്യയിൽ വച്ച് നടന്ന അഫ്ഗാന്റെ ഹോം പോരാട്ടത്തിൽ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ആ ഫലം തന്നെ ഇന്ത്യക്ക് വലിയ നിരാശയാണ് നൽകിയിരുന്നത്.

ഇ‌ന്ത്യ 24 03 22 02 23 27 427

യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കണം എന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് അവർക്ക് വിജയം നിർബന്ധമാണ്. ഇപ്പോൾ ഇന്ത്യ നാലു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്ത് നിൽക്കുകയാണ്. എങ്കിലും അടുത്ത രണ്ടു മത്സരങ്ങളും ഇന്ത്യക്ക് എത്ര എളുപ്പമല്ല. അതുകൊണ്ട് ഇന്ന് വിജയം ഇന്ത്യക്ക് നിർബന്ധമാണ്.

സൗദിയിൽ നടന്ന മത്സരം ഗോൾ രഹിതമായായിരുന്നു അവസാനിച്ചത്. ഗോളടി തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ഇന്ത്യ അവസാനം 5 മത്സരങ്ങളിൽ ഗോളടിച്ചില്ല. ഇന്ത്യയുടെ പ്രധാന ഗോള്‍പ്രതീക്ഷ സുനിൽ ഛേത്രി ആകട്ടെ അവസാന 7 മത്സരങ്ങളിൽ ഇന്ത്യക്കായി ഗോൾ നേടിയിട്ടില്ല. ഇത് പരിഹരിക്കുക ആകും ഇഗോർ സ്റ്റിമാചിന്റെ വലിയ തലവേദന. ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്റ്റിമാച് പറഞ്ഞിട്ടുണ്ട്.

ചേത്രി ഇന്ന് ഇന്ത്യക്കായി തന്റെ 150ആം മത്സരത്തിനാണ് ഇറങ്ങുന്നത്. ഈ നാഴികക്കല്ല് ഗോളുമായി ചേത്രി ആഘോഷിക്കും എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ഇന്ന് വിജയിച്ചാൽ ഇന്ത്യയുടെ 3ആം റൗണ്ട് യോഗ്യത ഏതാണ്ട് ഉറപ്പാകും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം നടക്കുന്നത്. മത്സരം ജിയോ സിനിമയിലും സ്പോർട്സ് 18ലും തൽസമയം കാണാനാകും. മലയാളി താരം സഹൽ അബ്ദുൽ സമദ് പരിക്ക് കാരണം ഇന്നത്തെ മത്സരത്തിലും കളിക്കില്ല.