പവർപ്ലേയിലെ ആ രണ്ട് ഓവറുകൾ കളി മാറ്റി – ഹാർദ്ദിക് പാണ്ഡ്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാറ്റിംഗിൽ 10 റൺസ് കുറവായിരുന്നു തന്റെ ടീം സൺറൈസേഴ്സിനെതിരെ നേടിയതെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. ബൗളിംഗിൽ ടീം മികച്ച രീതിയിലാണ് തുടങ്ങിയതെന്നും എന്നാൽ പവര്‍പ്ലേയിലെ ആ രണ്ട് ഓവറിൽ 30 റൺസോളം പിറന്നത് സൺറൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.

തുടക്ക ഓവറുകളിൽ സൺറൈസേഴ്സിന് 4 ഓവറിൽ 11 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ടീം 42/0 എന്ന നിലയിലേക്ക് എത്തിയിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ 5ാം ഓവറിൽ 14 റൺസ് പിറന്നപ്പോള്‍ ലോക്കി ഫെര്‍ഗൂസണിന്റെ ഓവറിൽ 17 റൺസും വന്നു.