ചരിത്രം പിറന്നു!! 549 റൺസും 38 സിക്സും, സൺറൈസേഴ്സിന് 25 റൺസ് ജയം, RCB ആറാം തോൽവി

Newsroom

Picsart 24 04 15 22 23 46 812
Download the Fanport app now!
Appstore Badge
Google Play Badge 1

സൺറൈസേഴ്സ് ഉയർത്തിയ റൺമല ചെയ്സ് ചെയ്ത RCB-ക്ക് 25 റൺസിന്റെ പരാജയം. ഫാഫുൽ കാർത്തികും ആർ സി ബിക്ക് ആയി പൊരുതി എങ്കിലും 262/7 വരെയെ അവർ എത്തിയുള്ളൂ. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമാണിത്. 549 റൺസും 38 സിക്സും ഇന്നത്തെ മത്സരത്തിൽ പിറന്നു. ആർ സി ബിക്ക് ഇത് അവരുടെ സീസണിലെ ആറാം പരാജയമാണിത്‌. ആകെ ഒരു മത്സരമാണ് അവർ ജയിച്ചത്. സൺറൈസേഴ്സിന് ആകട്ടെ ഇത് ആറ് മത്സരങ്ങൾക്ക് ഇടയിലെ നാലാം വിജയമാണ്.

RCB 24 04 15 22 24 02 512

ഇന്ന് 288 എന്ന വിജയലക്ഷ്യം പിന്തുടർന്ന RCB മികച്ച രീതിയിലാണ് തുടങ്ങിയത്. ഫാഫും കോഹ്ലിയും ചേർന്ന് പവർ പ്ലേയിൽ 79-0 എന്ന മികച്ച സ്കോറിൽ എത്തിച്ചു. എന്നാൽ പവർ പ്ലേക്ക് ശേഷം കാര്യങ്ങൾ മാറി. 20 പന്തിൽ നിന്ന് 42 റൺസ് എടുത്ത കോഹ്ലിയെ ആദ്യം നഷ്ടമായി.

7 റൺസ് എടുത്ത വിൽ ജാക്സ്, 9 റൺസ് എടുത്ത രജത് പടിദാർ, റൺ ഒന്നും എടുക്കാതെ സൗരവ് ചൗഹാൻ, എന്നിവർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതിയ ഫാഫ് 62 റൺസിൽ നിൽക്കെ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. 28 പന്തിൽ നിന്നായിരുന്നു ഫാഫ് 62 റൺസ് എടുത്തത്‌.

ഇതിന് ശേഷം കാർത്തിക് പൊരുതി നോക്കി എങ്കിൽ ലക്ഷ്യം വിദൂരത്ത് ആയിരുന്നു. കാർത്തിക് 35 പന്തിൽ നിന്ന് 83 റൺസ് എടുത്തു. 7 സിക്സും 5 ഫോറും താരം അടിച്ചു ‌ കാർത്തിന്റെ പോരാട്ടം ആർ സി ബിയെ 20 ഓവർ അവസാനിക്കുമ്പോൾ 262 എന്ന സ്കോറിൽ എത്തിച്ചു. സൺറൈസേഴ്സിനായി കമ്മിൻസ് 3 വിക്കറ്റും മായങ്ക് മർക്കണ്ടെ 2 വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി റെക്കോർഡ് ഇട്ടിരുന്നു. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

Travishead

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

Klaasen

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.