തന്റെ മികവാര്‍ന്ന പ്രകടനത്തിന് നന്ദി പറയേണ്ടത് രാഹുല്‍ സാംഗ്വിയ്ക്ക് – ക്രുണാൽ പാണ്ഡ്യ

ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ 20 റൺസ് ജയത്തിൽ ബൗളിംഗ് യൂണിറ്റിൽ നിരവധി പേരുടെ സംഭാവന നിര്‍ണ്ണായകമായിരുന്നുവെങ്കിലും തന്റെ നാലോവറിൽ വെറും 11 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയ ക്രുണാൽ പാണ്ഡ്യ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 7-8 മാസമായി താന്‍ നല്ല രീതിയിൽ പന്തെറിയുകയാണെന്നാണ് താരം പറഞ്ഞത്.

അതിന് നന്ദി പറയേണ്ടത് രാഹുല്‍ സാംഗ്വിയ്ക്കാണെന്നും താന്‍ റിലീസ് സമയത്തെ ഹൈറ്റിലും ഗ്രിപ്പിലുമെല്ലാം ചെറിയ വ്യത്യാസങ്ങള്‍ വരുത്തുവാന്‍ സാംഗ്വിയുടെ സഹായം തേടിയെന്നും അത് ഫലപ്രദമായെന്നാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കി.