സന്തോഷ് ട്രോഫി ഫൈനല്‍ രാത്രി 8.00ന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം രാത്രി 8.00 മണിക്ക് നടക്കും. ഫൈനലിനുള്ള ഒഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം വൈകീട്ട് 4.00 മണിക്ക് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓഫ്‌ലൈന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. https://santoshtrophy.com/ എ്ന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. മത്സരം കാണാനെത്തുന്നവര്‍ 7.30 ക്ക് മുമ്പായി സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതാണ്.