കെകെആർ-ആർസിബി മത്സരത്തിൽ വിരാട് കോഹ്ലിയെ ഔട്ട് വിളിച്ച വിവാദത്തിൽ അമ്പയർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ദു. കോഹ്ലിയുടേത് ഔട്ട് അല്ല എന്നും നോ ബോൾ നിയമം മാറ്റണം എന്നും സിദ്ദു പറഞ്ഞു.
“അത് നോട്ടൗട്ടാണെന്ന് ഞാൻ നെഞ്ചിൽ തൊട്ട് പറയും. നിയമങ്ങൾ മാറണം. കളിയുടെ നേട്ടത്തിനായുള്ള നിയമങ്ങൾ ഉണ്ടാക്കണം. അവൻ നിൽക്കുന്ന കോൺടാക്റ്റ് പോയിൻ്റ് നോക്കൂ. , ഒരു ബൗളർ ഒരു ബീമർ എറിയുമ്പീൾ, അവർ മാപ്പ് ചോദിക്കും, ബാറ്റിൽ ബൗൾ തട്ടുമ്പോൾ പന്ത് 1.5 അടി മുകളിലാണ്, ഔട്ട് വിളിക്കാനുഅ തീരുമാനം കളിയെ മുഴുവൻ മാറ്റിമറിച്ചു,” സിദ്ദു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
“ഫുൾ ടോസ് കണ്ട് കോഹ്‌ലി ഞെട്ടി, കോഹ്ലി കണ്ണടച്ചു, അമ്പയർ ക്യാപ്റ്റനെ നോക്കുമെന്ന് ഞാൻ കരുതി. എംഎസ് ധോണി ഇയാൻ ബെല്ലിനെ സമാന സാഹചര്യത്തിൽ തിരികെ വിളിക്കുന്നതും ബെൽ 200 സ്കോർ ചെയ്യുന്നതും മുമ്പ് നമ്മൾ കണ്ടതാണ്. നിങ്ങൾ വിരാട് കോഹ്‌ലിയെ പുറത്താക്കാൻ ഒരു ബീമർ ബൗൾ ചെയ്യുമോ, എന്നിട്ട് ആ തീരുമാനത്തെ സ്വാഗതം ചെയ്യുമോ?” നവ്‌ജ്യോത് സിംഗ് സിദ്ദു ചോദിച്ചു.