ടോസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ, സഞ്ജുവിന്റെ രാജസ്ഥാനെതിരെ ബാറ്റ് ചെയ്യും

Sports Correspondent

Picsart 24 04 21 20 36 13 075
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടോസ് നേടിയ ഹാര്‍ദ്ദിക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി രാജസ്ഥാനും 6 പോയിന്റുമായി മുംബൈയും നിലകൊള്ളുമ്പോള്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതതയ്ക്ക് ഇന്ന് വിജയം ഏറെ നിര്‍ണ്ണായകമാണ്.

രാജസ്ഥാന്‍ നിരയിൽ കുൽദീപ് സെന്നിന് പകരം സന്ദീപ് ശര്‍മ്മ മത്സരത്തിനെത്തുന്നു. മൂന്ന് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത്. നുവാന്‍ തുഷാര, പിയൂഷ് ചൗള, നെഹാൽ വദേര എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma, Suryakumar Yadav, Tilak Varma, Hardik Pandya(c), Tim David, Nehal Wadhera, Mohammad Nabi, Gerald Coetzee, Piyush Chawla, Jasprit Bumrah

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Sanju Samson(w/c), Riyan Parag, Dhruv Jurel, Shimron Hetmyer, Rovman Powell, Ravichandran Ashwin, Trent Boult, Avesh Khan, Sandeep Sharma, Yuzvendra Chahal