ശ്രേയസ് അയ്യറിന് ഐ പി എൽ നഷ്ടമാകും, 6 മാസത്തോളം പുറത്ത് ഇരിക്കും

Newsroom

Picsart 23 03 22 12 36 06 053
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രേയസ് അയ്യർ ഐ പി എൽ കളിക്കില്ല എന്ന് ഉറപ്പായി. ഓസ്ട്രേലിയക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റ് മത്സരത്തിനിടയിൽ പരിക്കേറ്റ ശ്രേയസ് അയ്യർ ദീർഘകാലം പുറത്തിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. താരത്തിൻ ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. ഇതു മാത്രമല്ല അടുത്ത ആഴ്ച ആരംഭിക്കുന്ന ഐ പി എൽ സീസണും നഷ്ടമാകും. പരിക്ക് മാറാനായി ശ്രേയസ് ശസ്ത്രക്രിയക്ക് വിധേയനാകും. ഇത് താരത്തെ 6 മാസത്തോളം പുറത്ത് ഇരുത്തും.

ശ്രേയസ് 23 03 12 12 05 13 357

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ശ്രേയസ്. ശ്രേയസ് അയ്യറിന് ഐ പി എൽ കഴിഞ്ഞ ശേഷം വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും. ഇനി ഏകദിന ലോകകപ്പ് ആയിരിക്കും അയ്യറിന്റെ ലക്ഷ്യം. പരിക്ക് മാറി അടുത്തായിരുന്നു ശ്രേയസ് തിരികെയെത്തിയത്. ന്യൂസിലൻഡ് ഏകദിന പരമ്പരക്ക് ഇടയിൽ പരിക്കേറ്റതിനെ തുടർന്ന് അയ്യർ പുറത്ത് ഇരിക്കേണ്ടി വന്നിരുന്നു.