രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഡല്‍ഹി കളിച്ച രീതിയില്‍ താന്‍ ഏറെ സംതൃപ്തനാണെന്ന് വ്യക്തമാക്കി ടീം ക്യാപ്റ്റന്‍. ടീം ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ 15-20 റണ്‍സ് കുറവാണ് തന്റെ ടീം നേടിയതെന്നാണ് താന്‍ കരുതിയതെന്നും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ടീം 184 റണ്‍സിലേക്ക് എത്തിയതെന്നും അയ്യര്‍ വ്യക്തമാക്കി.
തന്റെ ബൗളര്‍മാര്‍ ടീമിന് 46 റണ്‍സ് വിജയം ഒരുക്കുവാന്‍ സഹായിച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുവാന്‍ അയ്യര്‍ മറന്നില്ല. തങ്ങളുടെ പദ്ധതികള്‍ ബൗളര്‍മാര്‍ കൃത്യമായി പാലിച്ചപ്പോള്‍ ടീമിന് മികച്ച വിജയമാണ് ലഭിച്ചതെന്നും അയ്യര്‍ വ്യക്തമാക്കി. ടോസ് ലഭിച്ചിരുന്നേല്‍ താനും ബൗളിംഗ് എടുത്തേനെയെന്നും എന്നാല്‍ ഇപ്പോള്‍ ഫലം ഭാഗ്യത്തിന് തനിക്ക് അനുകൂലമായെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു.
തന്റെ ക്യാപ്റ്റന്‍സി താന്‍ ഏറെ ആഹ്ലാദിക്കുകയും ആസ്വദിക്കുന്നുമുണ്ടെന്നും അതിന് കാരണം താരങ്ങള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനാലാണെന്നും അയ്യര്‍ വ്യക്തമാക്കി. ടീം മീറ്റിംഗുകള്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ഏറെ പ്രശംസനീയമാണെന്ന് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.