ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലെ മിഡ്ഫീൽഡറെ ഒഡീഷ സ്വന്തമാക്കി

Img 20201010 115516
- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഒരു മികച്ച വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ് ഒഡീഷ എഫ് സി. ദക്ഷിണാഫ്രിക്കൻ മധ്യനിര താരമായ കോളെ ആൻഡേഴ്സണാണ് ഒഡീഷയിൽ എത്തുന്നത്. രണ്ട് വർഷത്തെ കരാറിൽ ആണ് ആൻഡേഴ്സൺ ഇന്ത്യയിലേക്ക് എത്തുന്നത്. 31കാരനായ താരം ദക്ഷിണാഫ്രിക്ക ദേശീയ ടീം അംഗമാണ്.

അവസാന സീസണിൽ ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗ് ക്ലബായ ബിഡ്വെസ്റ്റ് വിറ്റ്സിനായി തകർത്തു കളിക്കാൻ ആൻഡേഴണായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്ലബ് തന്നെ ആയ അയാക്സ് കേപ്ടൗണിന്റെ അക്കാദമിയിലൂടെ ആണ് ആൻഡേഴ്സൺ വളർന്നു വന്നത്. വാസ്കോ ഡ ഗാമ, ചിപ യുണൈറ്റഡ്, പോളോക്വൻ സിറ്റി, സൂപ്പർ സ്പോർട് യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി താരം മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement