സഞ്ജുവിന്റെ വിക്കറ്റ് വീണത് തെറ്റായ സമയത്ത് – ദീപ് ദാസ്ഗുപ്ത

പ്രയാസകരമായ പിച്ചിലായിരുന്നു രാജസ്ഥാന്‍ റോയൽസ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം നടന്നതെന്നും സഞ്ജു സാംസണിന്റെ വിക്കറ്റ് വീണ സമയം ആണ് രാജസ്ഥാന് തിരിച്ചടിയായതെന്നും സഞ്ജുവിന്റെ വിക്കറ്റ് വീണത് രാജസ്ഥാന് 10-15 റൺസ് കുറച്ച് മാത്രം എടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചുവെന്നും ദീപ് ദാസ്ഗുപ്ത വ്യക്തമാക്കി.

സഞ്ജു മികച്ച ഇന്നിംഗ്സാണ് കളിച്ചതെന്നും ഷിമ്രൺ ഹെറ്റ്മ്യര്‍ ഒഴികെ മറ്റാര്‍ക്കും ആ പിച്ചിൽ റൺസ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ലെന്നും സഞ്ജു ഗിയര്‍ മാറ്റുവാന്‍ ഒരുങ്ങിയ സമയത്താണ് തിരിച്ചടിയായി താരത്തിന്റെ വിക്കറ്റ് വീണതെന്നും ദീപ് ദാസ്ഗുപ്ത സൂചിപ്പിച്ചു.