എഫ് സി കേരള യൂത്ത് ഐ ലീഗ് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ്

പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ് സി കേരളയുടെ അണ്ടർ 13, 15, 18 യൂത്ത് ഐ ലീഗ് ടീമുകളിലേക്കുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ് തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കളിക്കാർക്ക് പങ്കെടുക്കാവുന്നതാണ്.

2009 മുതൽ 2011 വരെ വർഷങ്ങളിൽ ജനിച്ചവർക്ക് 07-05-2022 രാവിലെ 7.30 നും,

2007,2008 വർഷങ്ങളിൽ ജനിച്ചവർക്ക് 08-05-2022 രാവിലെ 7.30 നും,

2005,2006 വർഷങ്ങളിൽ ജനിച്ചവർക്ക് 09-05-2022 രാവിലെ 7.30 നും ആയിരിക്കും സെലക്ഷൻ നടക്കുക.

തെരഞ്ഞെടുക്കുന്ന മികച്ച താരങ്ങൾക്ക് സ്കോളർഷിപ്പോട് കൂടി വിദ്യാഭ്യാസം, പരിശീലനം തുടങ്ങി മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

സെലക്ഷന് വരുമ്പോൾ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്.

ഫോൺ – 9746660199, 9746668799