അലിഗഢിൽ നിന്ന് ഒട്ടനവധി താരങ്ങള്‍ രഞ്ജി കളിച്ചിട്ടുണ്ട്, എന്നാൽ ആദ്യമായി ഐപിഎൽ കളിക്കുന്നത് താന്‍ – റിങ്കു സിംഗ്

കൊല്‍ക്കത്തയുടെ തുടര്‍ തോല്‍വികള്‍ക്ക് ശമനം കുറിച്ച് ഇന്നലെ രാജസ്ഥാന്‍ റോയൽസിനെതിരെ വിജയം ടീം നേടിയപ്പോള്‍ കളിയിലെ താരമായത് റിങ്കു സിംഗ് ആണ്. നിതീഷ് റാണയുടെയും ശ്രേയസ്സ് അയ്യരുടെയും കൂട്ടുകെട്ടിന് ശേഷം ക്രീസിലെത്തിയ റിങ്കു സിംഗ് അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ടീം 5 പന്ത് ബാക്കി നിൽക്കവേ വിജയം ഉറപ്പാക്കി.

അലിഗഢിൽ നിന്ന് ഒട്ടനവധി താരങ്ങള്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ടെങ്കിലും ഐപിഎൽ കളിക്കുന്നത് താന്‍ ആണ് ആദ്യത്തേതെന്ന് റിങ്കു വ്യക്തമാക്കി. പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം. വലിയ ലീഗാണ് ഇതെന്നും അതിന്റെ സമ്മര്‍ദ്ദം സ്വാഭാവികമായി ഉണ്ടെന്നും റിങ്കു സിംഗ് വ്യക്തമാക്കി.

നിതീഷ് റാണയും ബ്രണ്ടന്‍ മക്കല്ലവും തന്നോട് അവസാനം വരെ ബാറ്റ് ചെയ്ത് മത്സരം ഫിനിഷ് ചെയ്യുവാനാണ് ആവശ്യപ്പെട്ടതെന്നും താരം കൂട്ടിചേര്‍ത്തു.