കളി തിരിച്ചുപിടിച്ചതിന് SRH ബൗളർമാർ അഭിനന്ദനം അർഹിക്കുന്നു എന്ന് സഞ്ജു

Newsroom

ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഗംഭീരമായി ബൗൾ ചെയ്ത സൺ റൈസേഴ്സ് ബൗളർമാരെ അഭിനന്ദിച്ച് സഞ്ജു സാംസൺ. ഇന്ന് അവസാനം രാജസ്ഥാന് ജയിക്കാൻ 17 പന്തിൽ നിന്ന് 21 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. അത് നൽകാതെ വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ സൺ റൈസേഴ്സ് ബൗളേഴ്സിനായിരുന്നു. കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ എന്നിവർ ഗംഭീര ബൗളിംഗ് ആണ് അവസാനം കാഴ്ചവെച്ചത്.

സഞ്ജു 24 05 03 00 04 55 175

“ഈ സീസണിൽ ഞങ്ങൾ വളരെ ക്ലോസ് ആയ ചില മത്സരങ്ങൾ കളിച്ചു, അവയിൽ രണ്ടെണ്ണം വിജയിച്ചു, ഇന്ന് തോറ്റു. കളിയിൽ തിരിച്ചുവന്ന രീതിക്ക് SRH ബൗളർമാർക്ക് ക്രെഡിറ്റ് അർഹിക്കുന്നു.” സഞ്ജു പറഞ്ഞു.

“ഐപിഎല്ലിൽ മാർജിൻ വളരെ കുറവാണ്. പിഴവുകൾ വരുത്താൻ പറ്റില്ല. കളി ഫിനിഷ് ചെയ്യുന്നത് വരെ ഗെയിം ഒരിക്കലും പൂർത്തിയാകുന്നില്ല.” സഞ്ജു മത്സര ശേഷം പറഞ്ഞു.

“ഇന്ന് ന്യൂബോളിന് എതിരെ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു, ഇന്ന് രണ്ട് യുവാക്കൾക്കും (ജയ്സ്വാളിനും പരാഗിനും) അവര് ബാറ്റു ചെയ്ത രീതിക്ക് ക്രെഡിറ്റ് അർഹിക്കുന്നു, ഞാനും ജോസും പവർപ്ലേയിൽ പെട്ടെന്ന് പുറത്തായി, എന്നിട്ടും അവർ നന്നായി കളിച്ചു, ഞങ്ങളെ വിജയത്തിന് അടുത്തു വരെ എത്തിച്ചു.” സഞ്ജു കൂട്ടിച്ചേർത്തു.