രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ടോസ്. ടോസ് നേടിയ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് ഇതുവരെ ടൂര്‍ണ്ണമെന്റില്‍ ഒരു ജയം മാത്രമാണ് നേടാനായത്. അതേ സമയം ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. മത്സരത്തില്‍ ചെന്നൈ നിരയില്‍ രണ്ട് മാറ്റമാണുള്ളത്. ടീമിലേക്ക് മിച്ചല്‍ സാന്റനറും ശര്‍ദ്ധുല്‍ താക്കൂറും എത്തുമ്പോള്‍ ഹര്‍ഭജന്‍ സിംഗും സ്കോട്ട് കുഗ്ഗലൈനും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.
രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍ തിരികെ ടീമിലേക്ക് എത്തുമ്പോള്‍ റിയാന്‍ പരാഗ് തന്റെ അരങ്ങേറ്റം നടത്തുന്നു. ജയ്ദേവ് ഉനഡ്കടും തിരികെ ടീമിലേക്ക് എത്തുന്നു. കൃഷ്ണപ്പ ഗൗതം, സുധേഷന്‍ മിഥുന്‍, പ്രശാന്ത് ചോപ്ര എന്നിവര്‍ പുറത്ത് പോകുന്നു.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, രാഹുല്‍ ത്രിപാഠി, ബെന്‍ സ്റ്റോക്സ്, റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട്, ധവാല്‍ കുല്‍ക്കര്‍ണ്ണി
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്‍ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേധാര്‍ ജാഥവ്, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, മിച്ചല്‍ സാന്റനര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍