സ്ലോ ഓവര്‍ നിരക്ക്, സഞ്ജുവിനെതിരെ പിഴ

Sports Correspondent

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മോശം ഓവര്‍ നിരക്ക് കാരണം രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസണെതിരെ പിഴ വിധിച്ച് ഐപിഎൽ ഗവേണിംഗ് കൗൺസിൽ. 12 ലക്ഷം രൂപയുടെ പിഴയാണ് വിധിച്ചിരിക്കുന്നത്. മത്സരത്തിൽ 175 റൺസ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നേടിയപ്പോള്‍ ചെന്നൈയ്ക്ക് 172 റൺസ് മാത്രമേ നേടാനായുള്ളു.

മത്സരത്തിൽ അവസാന ഓവര്‍ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് ധോണി ചെന്നൈയെ വിജയത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചുവെങ്കിലും മികച്ച യോര്‍ക്കറുകളറെഞ്ഞിഞ്ഞ് സന്ദീപ് ശര്‍മ്മ മത്സരം രാജസ്ഥാന് അനുകൂലമാക്കി മാറ്റുകയായിരുന്നു.