കോഹ്‍ലിയെ വെല്ലുന്ന പ്രകടനവുമായി വിൽ ജാക്സ്, ഗുജറാത്തിനെ നിഷ്പ്രഭമാക്കി ബെംഗളൂരു

Sports Correspondent

Willjacks
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് തകര്‍പ്പന്‍ വിജയുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 201 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 16 ഓവറിലാണ് ഈ കൂറ്റന്‍ സ്കോര്‍ മറികടന്നത്. 41 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ വിൽ ജാക്സ് റഷീദ് ഖാനെ സിക്സര്‍ പറത്തിയാണ് ടീമിനെ വിജയത്തിലേക്കും തന്റെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തത്. കോഹ്‍ലി 44 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു.

Kingkohli

12 പന്തിൽ 24 റൺസ് നേടിയ ഫാഫ് ഡു പ്ലെസി പുറത്താകുമ്പോള്‍ 3.5 ഓവറിൽ 40 റൺസായിരുന്നു ആര്‍സിബി നേടിയത്. പകരമെത്തിയ വിൽ ജാക്സും വിരാട് കോഹ്‍‍ലിയും മികച്ച ഫോമിൽ ബാറ്റ് വീശിയപ്പോള്‍ പത്താം ഓവറിൽ റഷീദ് ഖാനെ ബൗണ്ടറി കടത്തി 32 പന്തിൽ നിന്ന് വിരാട് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം തികച്ചു.

പിന്നീട് കോഹ്‍ലിയെ കാഴ്ച്ചക്കാരനാക്കി വിൽ ജാക്സ് ബാറ്റ് വീശുന്നതാണ് കണ്ടത്. ആദ്യം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ കോഹ്‍ലിയെക്കാള്‍ മുന്നേ തന്റെ ശതകത്തിലേക്ക് എത്തിയ ജാക്സ് 41 പന്തിൽ നിന്ന് 100 റൺസ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 74 പന്തിൽ നിന്ന് 166 റൺസാണ് നേടിയത്. ജാക്സ് 10 സിക്സും കോഹ്‍ലിയും ഫാഫും മൂന്ന് വീതം സിക്സുമാണ് നേടിയത്.