ധോണിക്ക് ശേഷമുള്ള ഏറ്റവും നല്ല ഇന്ത്യൻ ക്യാപ്റ്റൻ ആയി സഞ്ജു മാറാം – ഹർഭജൻ

Newsroom

ധോണി കഴിഞ്ഞാൽ ഇന്ത്യയുടെ ഒരു വലിയ ക്യാപ്റ്റനായി മാറാൻ പോകുന്നത് സഞ്ജു സാംസൺ ആണെന്ന് ഹർഭജൻ സിംഗ്. സഞ്ജു സാംസനെ വീണ്ടും പ്രശംസിച്ച ഹർഭജൻ ഇന്ത്യൻ ടീമിൽ സഞ്ജു തീർച്ചയായും ഉണ്ടാകണമെന്ന് പറഞ്ഞു. ഇപ്പോഴുള്ള വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും നന്നായി കളിക്കുന്നത് സഞ്ജുവാണ് അതുകൊണ്ടുതന്നെ സഞ്ജു ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആകണമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു 24 04 28 00 57 08 100

സഞ്ജുവിന്റെ ക്യാപ്റ്റൻസി താൻ അവസാന വർഷങ്ങളിൽ നിരീക്ഷിക്കുന്നുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണ്. ധോണിക്ക് ശേഷം ഇന്ത്യക്ക് ഒരു മികച്ച ക്യാപ്റ്റനെ ലഭിക്കുന്നത് സഞ്ജുവിലൂടെ ആകും. സഞ്ജുവിനെ ഒരു ക്യാപ്റ്റൻ ആയി ഇന്ത്യ വളർത്തിയെടുക്കണം. ഹർഭജൻ പറഞ്ഞു.

അദ്ദേഹം നേരത്തെ ട്വിറ്ററിലും സമ്മാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. സഞ്ജുവിനെ രോഹിത് ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അതാണ് സ്റ്റാർ സ്പോർട്സിൽ അദ്ദേഹം വീണ്ടും ആവർത്തിച്ചത്. സഞ്ജുവിന് സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാനാകും. വെസ്റ്റിൻഡീസിലെയും അമേരിക്കയിലെയും പിച്ചുകള്‍ ഡബിൾ പേസിഡ് ആണ്. അവിടെ സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താകും. ഹർഭജൻ പറഞ്ഞു.

മുൻ ഇന്ത്യൻ താരം സിദ്ധുവും സഞ്ജു ടീമിൽ ഉണ്ടാകണം എന്നു പറഞ്ഞു. സിദ്ദുവും ഹർഭജനും ചേർന്നുള്ള ചർച്ചയിലായിരുന്നു സഞ്ജുവിന് വേണ്ടി ഇരുവരും വാദിച്ചത്. ഇന്നലെ സഞ്ജു സാംസൺ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരെ 73 റൺസുമായി ടീമിനെ വിജയിപ്പിച്ചിരുന്നു.