അവസാന ഓവറുകളിലെ ബൗളിംഗിലാണ് ഞങ്ങൾ ജയിച്ചത് എന്ന് സഞ്ജു സാംസൺ

Newsroom

Picsart 24 04 23 00 42 47 018
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസിന് എതിരായ വിജയത്തിന്റെ ക്രെഡിറ്റ് ടീമിന് മൊത്തമുള്ളതാണ് എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മുംബൈക്ക് എതിരായ ഡെത്ത് ബൗളിംഗ് ആണ് കളി ജയിക്കാൻ കാരണം എന്ന് സഞ്ജു പറഞ്ഞു. അവസാനം ബൗൾട്ട്, ആവേശ്, സന്ദീപ് എന്നിവർ എറിഞ്ഞ് ഓവറുകളിലാണ് കളി ഞങ്ങൾ ജയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവസാന 4 ഓവറിൽ 28 റൺസ് മാത്രമെ രാജസ്ഥാൻ വഴങ്ങിയിരുന്നുള്ളൂ. ഇതിൽ ആവേശും സന്ദീപും എറിഞ്ഞ അവസാന 2 ഓവറിൽ ആകെ 9 റൺസേ വന്നിരുന്നുള്ളൂ.

സഞ്ജു 24 04 22 21 33 24 889

“ക്രെഡിറ്റ് എല്ലാ കളിക്കാർക്കും പോകണം. പവർപ്ലേയിൽ ഞങ്ങൾ നന്നായി തുടങ്ങി. മധ്യനിരയിൽ മുംബൈയുടെ ഇടംകൈയ്യൻമാർ അവിശ്വസനീയമാംവിധം കളിച്ചു. എന്നാൽ ഞങ്ങൾ തിരിച്ചുവന്ന വഴി മികച്ചതായിരുന്നു. ബൗൾട്ടി, ആവേശ്, സന്ദീപ് എന്നിവർ എറിഞ്ഞ ഓവറുകളിലാണ് ഞങ്ങൾ കളി ജയിച്ചത്.” സഞ്ജു പറഞ്ഞു.

“വിക്കറ്റ് അൽപ്പം വരണ്ടതായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതായിരുന്നു നല്ലത്.” സഞ്ജു സാംസൺ പിച്ചിനെ കുറിച്ച് പറഞ്ഞു.