സഞ്ജുവിന്റെ വിമർശനത്തിന് തകർപ്പൻ ക്യാച്ചുമായി ആവേശ് ഖാന്റെ മറുപടി

Newsroom

സഞ്ജു സാംസൺ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ പേസ് ബൗളർമാരോട് ഗ്ലൗവ് ഉണ്ടെങ്കിൽ നന്നായി ക്യാച്ച് ചെയ്യാം എന്ന് മനസ്സിലാക്കണം എന്ന് നർമ്മത്തിൽ കലർന്ന വിമർശനം നടത്തിരുന്നു. പഞ്ചാബിന് എതിരായ മത്സരത്തിൽ എതിരായ അവസാന മത്സരത്തിൽ ആവേശ് ഖാനും സഞ്ജു സാംസണും ഒരു ക്യാച്ചിനായി ഒരുമിച്ച് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അപ്പോൾ ആയിരുന്നു സഞ്ജു ഈ വിമർശനം ഉന്നയിച്ചത്.

സഞ്ജു 24 04 16 20 05 02 933

ഇന്ന് ആവേശ് ഖാൻ സഞ്ജുവിന്റെ വിമർശനങ്ങൾക്ക് തമാശയുടെ രീതിയിൽ തന്നെ മറുപടി കൊടുത്തു. ഇന്ന് കൊൽക്കത്തക്ക് എതിരെ ഫിൽ സാൾട്ടിനെ ഒരു മനോഹര ക്യാച്ചിലൂടെ പുറത്താക്കിയ ആവേശ് ഖാൻ സഞ്ജുവിനോട് തനിക്കും ക്യാച്ച് ചെയ്യാൻ ആകും എന്ന് പറഞ്ഞു. സഞ്ജു തന്റെ ഗ്ലൗവ് ആവേശ് ഖാന് നൽകുകയും ആവേശ് ആ ഗ്ലൗവിൽ പന്ത് വെച്ച് ആ ക്യാച്ച് ആഘോഷിക്കുകയും ചെയ്തു. ഇന്ന് ഐ പി എൽ കണ്ടവരുടെ മുഖത്ത് ചിരി പടർത്തിയ നിമിഷമായിരുന്നു ഇത്.