ആറാം വിജയം തേടി സഞ്ജു ബൗളിംഗിനിറങ്ങും , കൊൽക്കത്തയ്ക്ക് ലക്ഷ്യം ഒന്നാം സ്ഥാനം

Sports Correspondent

Picsart 24 04 14 00 24 47 253
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തിൽ ടോസ് നേടി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാനെ പിന്തള്ളി വിജയം നേടിയാൽ ഒന്നാം സ്ഥാനത്തേക്ക് എത്തുവാന്‍ കൊൽക്കത്തയ്ക്ക് സാധിയ്ക്കും.

കൊൽക്കത്ത മാറ്റങ്ങളൊന്നുമില്ലാതെ മത്സരിക്കുവാനിറങ്ങുന്നത്. അതേ സമയം രാജസ്ഥാന്‍ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. ജോസ് ബട്‍ലറും രവിചന്ദ്രന്‍ അശ്വിനും ടീമിലേക്ക് തിരികെ എത്തുമ്പോള്‍ തനുഷ് കോട്ടിയനും കേശവ് മഹാരാജും ടീമിൽ നിന്ന് പുറത്ത് പോകുന്നു. ബട്‍ലര്‍ ഇംപാക്ട് പ്ലേയറായി ആവും ബാറ്റിംഗിനെത്തുക.

Josbuttler

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Philip Salt(w), Sunil Narine, Angkrish Raghuvanshi, Shreyas Iyer(c), Venkatesh Iyer, Rinku Singh, Andre Russell, Ramandeep Singh, Mitchell Starc, Varun Chakaravarthy, Harshit Rana

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Sanju Samson(w/c), Riyan Parag, Dhruv Jurel, Shimron Hetmyer, Rovman Powell, Ravichandran Ashwin, Trent Boult, Avesh Khan, Kuldeep Sen, Yuzvendra Chahal