സഞ്ജുവായിരിക്കും നിലനിര്‍ത്തുന്ന താരമെന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല – സംഗക്കാര

സഞ്ജു സാംസണെ പോലെ ഒരു താരം ടീമിലുള്ളപ്പോള്‍ അദ്ദേഹത്തെ തന്നെയായിരിക്കും ആദ്യം ടീമിൽ നിലനിര്‍ത്തുക എന്നതെങ്കിൽ തന്റെ മനസ്സിൽ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാ‍‍ർ സംഗക്കാര.

രാജസ്ഥാന്‍ റോയൽസിനോട് പാഷനുള്ള താരമാണ് സഞ്ജു. തന്റെ ഐപിഎൽ കരിയര്‍ താരം ഇവിടെ തുടങ്ങിയതിനാലും ഫ്രാഞ്ചൈസിയോട് മതിപ്പുള്ള ഒരാളാണ് സഞ്ജുവെന്നും സംഗക്കാര കൂട്ടിചേര്‍ത്തു.

ഒന്നാന്തരം ക്രിക്കറ്റര്‍ ആയ സഞ്ജു, അപകടകാരിയും മാച്ച് വിന്നറുമാണെന്നതിൽ തനിക്ക് വ്യക്തമായ ഉറപ്പുണ്ടെന്നും സംഗക്കാര സൂചിപ്പിച്ചു.