സന്ദീപ് ശർമ്മ ഫൈഫർ, രാജസ്ഥാൻ ഈ ബൗളറെ മിസ് ചെയ്തിരുന്നു

Newsroom

Picsart 24 04 22 21 31 30 966
Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ചു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിക്ക് മാറി എത്തിയ സന്ദീപ് ശർമ 5 വിക്കറ്റുമായി ഇന്ന് രാജസ്ഥാന്റെ ഹീറോ ആയി. രാജസ്ഥാൻ റോയൽസ് എത്രമാത്രം സന്ദീപിനെ മിസ്സ് ചെയ്തിരുന്നു എന്ന് കാണിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ഇന്ന് തുടക്കത്തിലും ഒടുക്കത്തിലും മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തകർക്കാൻ സന്ദീപ് ശർമക്കായി.

സന്ദീപ് ശർമ്മ 24 04 22 21 33 24 889

ഇന്ന് പവർ ബോളിങ്ങിന് എത്തിയ സന്ദീപ് റൺ എടുക്കും മുമ്പ് ഇഷനെയും 10 റൺസ് എടുത്ത സൂര്യകുമാർ യാദവിനെയും പുറത്താക്കി. പിന്നീട് മുംബൈ ഇന്ത്യൻസ് മികച്ച നിലയിലേക്ക് വീണ്ടും തിരിച്ചു വരുന്നതിനിടയിൽ വീണ്ടും രാജസ്ഥാന്റെ രക്ഷകനായി എത്തി.

സന്ദീപിന്റെ ഏറ്റവും മികച്ച ഓവർ ഇരുപതാം ഓവർ ആയിരുന്നു. ഇരുപതാം ഓവറിൽ വെറും 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ എടുക്കാൻ സന്ദീപ് ശർമക്കായി. ആദ്യ പന്തിൽ മുംബൈയുടെ ടോപ് സ്കോറർ ആയ തിലക് വർമ്മയെ പുറത്താക്കിയ സബ്ദീപ് ശർമ തൊട്ടടുത്ത പന്തിൽ കോറ്റ്സിയെ പുറത്താക്കി. ഇതേ ഓവറിൽ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡിനെയും പുറത്താക്കി. മുംബൈ ഇന്ത്യൻസ് 200ലേക്ക് കുതിക്കവേ ആയിരുന്നു മികച്ച ബൗളിംഗ് കാഴ്ചവെച്ച് സന്ദീഒ 180ൽ അവരെ ഒതുക്കിയത്. സന്ദീപും ആവേശും എറിഞ്ഞ് അവസാന 2 ഓവറിൽ നിന്ന് ആകെ 9 റൺസ് ആണ് മുംബൈ നേടിയത്.