ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെതിരെ

Newsroom

Picsart 24 04 21 20 36 13 075
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും‌. ഇന്ന് ജയ്പൂരിൽ വച്ചാണ് മത്സരം നടക്കുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജസ്ഥാൻ റോയൽസ് ആ സ്ഥാനത്ത് തുടരാൻ ആകും ഇന്നും ശ്രമിക്കുക. നേരത്തെ മുംബൈയിൽ വച്ച് ഒരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ വിജയം നേടാൻ രാജസ്ഥാൻ റോയൽസിനായിരുന്നു.

സഞ്ജു
 24 04 21 20 36 27 361

അന്ന് രാജസ്ഥാന്റെ മികച്ച ബോളിംഗ് ആയിരുന്നു അവർക്ക് വിജയം നൽകിയത്. ട്രെൻഡ് ബൗൾട്ട് ആയിരുന്നു അന്ന് പ്ലയർ ഓഫ് ദി മാച്ച് ആയത്. ജയ്പൂരിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ ആ മികവ് പുലർത്താൻ ഇന്നും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് പരിക്ക് മാറി ബർഗർ ടീമിലേക്ക് എത്തുമെന്ന് രാജസ്ഥാൻ പ്രതീക്ഷിക്കുന്നു. സന്ദീപ് ശർമ്മയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മുംബൈയും സമീപകാലത്ത് ഫോമിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആദ്യത്തെ മത്സരം പോലെ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകില്ല.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തൽസമയം കാണാം.