സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് KKR-ന് എതിരെ

Newsroom

ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിൻറ് ടേബിൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ടീമുകളുടെ മത്സരമാണിത്. രാജസ്ഥാൻ റോയൽസ് ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ച് എണ്ണം വിജയിച്ചപ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചു.

Philsalt

അതുകൊണ്ടുതന്നെ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് കൊൽക്കത്തയിൽ വച്ചാണ് മത്സരം നടക്കുന്നത്. രാജസ്ഥാനെ അലട്ടുന്നത് അവരുടെ പ്രധാന താരങ്ങളുടെ പരിക്കായിരിക്കും. ബട്ട്ലർ, ബർഗർ, സന്ദീപ് എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിൽ തിരിച്ചുവരും എന്നാണ് രാജസ്ഥാൻ പ്രതീക്ഷിക്കുന്നത്. അശ്വിനും പരിക്കിന്റെ ഭീഷണിയിലാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച ഫോമിൽ ആണുള്ളത്. അവരുടെ ആക്രമണ ബാറ്റിംഗ് ആണ് അവരുടെ കരുത്ത്. അവസാന മത്സരങ്ങൾ എല്ലാം ഏകപക്ഷീയമായ വിജയമാണ് അവർ വിജയിച്ചത്. ആകെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മാത്രമാണ് അവർ പരാജയപ്പെട്ടത്. ഇന്ന് വിജയിച്ചാൽ കൊൽക്കത്തയ്ക്ക് രാജസ്ഥാനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്താം. ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തൽസമയം സൗജന്യമായി കാണാം.