പി എസ് ജി ഇന്ന് ബാഴ്സലോണയിൽ, ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം

Newsroom

Picsart 24 04 11 02 19 21 214
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളുടെ കാര്യത്തിൽ തീരുമാനമാകും. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സലോണ പി എസ് ജിയെയും അത്ലറ്റികോ മാഡ്രിഡ് ഡോർട്മുണ്ടിനെയും നേരിടും.

ചാമ്പ്യൻസ് 24 04 14 02 38 04 978

ബാഴ്സലോണയും പി എസ് ജിയും തമ്മിലുള്ള രണ്ടാം പാദം മത്സരം നടക്കുന്നത് ബാഴ്സലോണയിൽ വച്ചാണ്. പാരീസിൽ നടന്ന ആദ്യപാദത്തിൽ 3-2 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചിരുന്നു. അതുകൊണ്ട് ഇന്ന് വിജയിച്ച സെമി ഉറപ്പിക്കാനാകും എന്നായിരിക്കും ബാഴ്സലോണ പ്രതീക്ഷിക്കുന്നത്.

രണ്ടാം ക്വാർട്ടർ ഫൈനൽ നടക്കുന്നത് ജർമനിയിൽ വെച്ചാണ്. ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇടുന പാർക്കിൽ വെച്ച് ഡോർട്മുണ്ടും അത്ലറ്റിക്കോയും തമ്മിൽ ഏറ്റുമുട്ടും. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അത്‌ലറ്റികോ മാഡ്രിഡ് വിജയിച്ചിരുന്നു. ഇന്ന് എവേ ഗ്രൗണ്ടിലും ആ മികവ് പുലർത്താൻ ഡോർട്മുണ്ടിന് ആകുമോ എന്ന് കണ്ടറിയണം.

Picsart 24 04 13 19 32 00 683

ഈ രണ്ട് ക്വാർട്ടർ ഫൈനലിലെയും വിജയികളാകും ആദ്യ സെമിയിൽ ഏറ്റുമുട്ടുക. നാളെയാണ് ബാക്കി രണ്ട് ക്വാർട്ടർ ഫൈനലുകളും നടക്കുന്നത്. ഇന്നത്തെ മത്സരങ്ങൾ രാത്രി 12.30ന് സോണി ലൈവിൽ തൽസമയം കാണാം