താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു – ഡേവിഡ് വാര്‍ണര്‍

Sports Correspondent

തനിക്ക് 85 മീറ്റര്‍ സിക്സുകള്‍ പായിക്കുവാനെ സാധിക്കുന്നുള്ളുവെന്നും താന്‍ ജിമ്മിലേക്ക് മടങ്ങേണ്ട സമയം ആയി എന്നും പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. 35 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയ റോവ്മന്‍ പവലിന്റെ വലിയ സിക്സുകളെക്കുറിച്ചാണ് ഡേവിഡ് വാര്‍ണറുെ പരാമര്‍ശം. പവൽ ക്ലീന്‍ ഹിറ്റിംഗ് ആണ് നടത്തുന്നതെന്നും അത് വലിയ ദൂരം താണ്ടുകയാണ് ചെയ്യുന്നതെന്നും തനിക്ക് താരത്തിന് സ്ട്രൈക്ക് നൽകുവാന്‍ സന്തോഷം ആയിരുന്നുവെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ലിയാം ലിവിംഗ്സ്റ്റൺ 117 മീറ്റര്‍ സിക്സാണ് അടിച്ചത്, ഇവരെല്ലാം ബൗണ്ടറി ലൈന്‍ ബഹുദൂരം പിന്നിലാക്കുന്നുണ്ടെന്നും തനിക്ക് എന്നെങ്കിലും നൂറ് മീറ്റര്‍ സിക്സുകള്‍ നേടുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.