തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ സീസണിലെ ഐ.എല്ലിൽ മുംബൈ ഇന്ത്യൻസ് കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഉത്തരവാദിത്തം ഏറ്റെടുടുക്കുന്നതായി രോഹിത് ശർമ്മ പറഞ്ഞത്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ.

ഇത് എല്ലാത്തിന്റെയും അവസാനമല്ലെന്നും മുൻപ് മുംബൈ ഇന്ത്യൻസ് ഇത്തരം ഒരു ഘട്ടത്തിൽ നിന്ന് തിരിച്ചുവന്നിട്ടുണ്ടെന്നും ഇത്തവണയും അങ്ങനെ തിരിച്ചുവരാൻ ശ്രമിക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു. തന്റെ ടീം തുടർച്ചയായി 6 മത്സരങ്ങൾ പരാജയപ്പെട്ടെന്നും എതിർ ടീമിന് അനുസരിച്ച് മുംബൈ ഇന്ത്യൻസിന്റെ മികച്ച കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമിത്തിലാണെന്നും രോഹിത് ശർമ്മ പറഞ്ഞു.