കെ എൽ രാഹുലിന് 12 ലക്ഷം പിഴ

ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിന് പിഴ. ഇന്നലെ മുംബൈ ഇന്ത്യൻസൊന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് രാഹുൽ നടപടി നേരിടുന്നത്. 12 ലക്ഷം രൂപ രാഹുൽ പിഴ ആയി അടക്കണം. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ ഇതിനേക്കാൾ വലിയ പിഴയും നടപടിയും താരം നേരിടേണ്ടി വരും. ഇത് ആദ്യമായാണ് നടപടി നേരിടേണ്ടി വരുന്നത് എന്നതിനാലാണ് 12 ലക്ഷം പിഴ. അടുത്ത തവണ ഇത് 24 ലക്ഷം ആകും.

ഇന്നലെ മുംബൈക്ക് എതിരായ മത്സരത്തിൽ രാഹുലും ടീമും വിജയിച്ചിരുന്നു. രാഹുൽ തന്റെ മൂന്നാം ഐ പി എൽ സെഞ്ച്വറിയും ഇന്നലെ നേടി‌.