രോഹിതിന് പിഴച്ചതെവിടെ എന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴച്ചതെവിടെ എന്ന് വ്യക്തമാക്കി ആകാശ് ചോപ്ര. ഡാനിയേൽ സാംസിന് 18ാം ഓവര്‍ എറിയാന്‍ നല്‍കിയ ആ ഓവറിൽ 24 റൺസ് വഴങ്ങിയതാണ് മുംബൈയുടെ പരാജയ കാരണം.

ജസ്പ്രീത് ബുംറയോ തൈമൽ മിൽസോ ആ ഓവര്‍ എറിയണമെന്നായിരുന്നു ആകാശ് ചോപ്ര പറഞ്ഞത്. എന്നാൽ ജസ്പ്രീത് ബുംറയ്ക്ക് മോശം മത്സരമായിരുന്നു ഇത്. 3.2 ഓവറിൽ താരം 43 റൺസാണ് വഴങ്ങിയത്.

ഡാനിയേൽ സാം 20ാം ഓവര്‍ എറിയുന്നതാകുമായിരുന്നു കൂടുതൽ ഭേദം എന്നാണ് തന്റെ അഭിപ്രായം എന്നും ആകാശ് ചോപ്ര വ്യക്തമാക്കി.