തങ്ങളുടെ ഇന്നിംഗ്സ് തുടങ്ങിയപ്പോള്‍ മത്സരത്തില്‍ യാതൊരുവിധ സാധ്യതയും തന്റെ ടീമിനില്ലായിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. അവിടെ നിന്ന് വിജയം പിടിച്ചെടുക്കുവാനാകുമെന്ന നിലയിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇഷാന് കിഷനും കീറണ്‍ പൊള്ളാര്ഡിനുമാണെന്നും മുംബൈ നായകന് വ്യക്തമാക്കി.
കിഷന്റെ അത്യുജ്വലമായ ഇന്നിംഗ്സായിരുന്നുവെന്നും അതേ സമയം പൊള്ളാര്‍ഡ് പതിവ് പോലെ തന്നെ മികച്ച് നിന്നുവെന്നും പറഞ്ഞ രോഹിത് തുടക്കം പിഴച്ചതാണ് ടീമിന് തിരിച്ചടിയായതെന്നും പറഞ്ഞു. തങ്ങളുടെ ബാറ്റിംഗ് ശക്തിവെച്ച് 201 ചേസ് ചെയ്യാനാകുമെന്ന് വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ആദ്യ 6-7 ഓവറില്‍ ടീമിന് വേണ്ടത്ര വേഗത സ്കോറിംഗില്‍ നടത്തുവാനായില്ലെന്നും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകമരായെന്നും രോഹിത് വ്യക്തമാക്കി.