ലോഫ്റ്റസ് ചീകിനെ ലോണിൽ വിടാനൊരുങ്ങി ചെൽസി

Ruben Loftus Cheek Chelsea
- Advertisement -

ചെൽസി യുവതാരം റൂബൻ ലോഫ്റ്റസ് ചീകിനെ ചെൽസി ലോണിൽ വിടാൻ ഒരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച അടക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപ് താരത്തെ ലോണിൽ വിടാൻ ആണ് ചെൽസി ശ്രമം നടത്തുന്നത്. താരത്തെ സ്വന്തമാക്കാൻ വെസ്റ്റ്ഹാമും ആസ്റ്റൺ വില്ലയും രംഗത്തുണ്ട്.

2019 മെയിൽ കാലിന് പരിക്കേറ്റ ലോഫ്റ്റസ് ചീക് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ നിർത്തിവെക്കുന്നതിന് തൊട്ടുമുൻപാണ് കളത്തിൽ തിരിച്ചെത്തിയത്. എന്നാൽ പരിക്ക് മാറി തിരിച്ചുവന്നിട്ടും താരത്തിന് മികച്ച ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് താരത്തെ ലോണിൽ വിടാൻ പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് ഒരുങ്ങുന്നത്.

ലോഫ്റ്റസ് ചീക് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും എന്നാൽ കൂടുതൽ മത്സര പരിചയം ലഭിക്കാനും സ്ഥിരമായി ടീമിൽ കളിക്കാനും താരം ലോണിൽ പോയേക്കുമെന്ന സൂചനയും ഫ്രാങ്ക് ലാമ്പർഡ് നൽകിയിരുന്നു. ചെൽസി അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും മാച്ച് ഡേ ടീമിൽ ഇടം നേടാൻ ലോഫ്റ്റസ് ചീകിന് ആയിരുന്നില്ല.

Advertisement