ഹിറ്റ്മാൻ ഡക്ക്മാൻ!! IPL-ൽ ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത്

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ഡക്കിൽ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് രോഹിത് ശർമയുടെ പേരിലായി. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഡക്കിൽ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി.

രോഹിത് 24 04 01 19 54 59 454

ഇന്ന് ആദ്യ ഓവറിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഗോൾഡൻ ഡക്കായാണ് രോഹിത് ശർമ കളം വിട്ടത്. ഇത് രോഹിത് ശർമയുടെ ഐപിഎൽ ചരിത്രത്തിലെ പതിനേഴാം ഡക്ക് ആണ്. ദിനേശ് കാർത്തിക് മാത്രമാണ് ഇതിനുമുമ്പ് ഇത്രയധികം ഡക്കിൽ പുറത്തായിട്ടുള്ളത്.

Most Ducks in IPL

17 times – Rohit Sharma*
17 times – Dinesh Karthik
15 times – Glenn Maxwell
15 times – Sunil Narine
15 times – Mandeep Singh
15 times – Piyush Chawla