രോഹിത് ശർമ്മ സി എസ് കെയിൽ വന്ന് ക്യാപ്റ്റൻ ആകണം എന്ന് അമ്പാട്ടി റായ്ഡു

Newsroom

Picsart 24 03 11 12 28 35 169
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് വരണം എന്ന് മുൻ സി എസ് എകെ താരം അമ്പാട്ടി റായ്ഡു. രോഹിത് ചെന്നൈക്കു വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡു പറഞ്ഞു. രോഹിത് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടത് കൊണ്ട് തന്നെ ഈ സീസണോടെ മുംബൈ ഇന്ത്യൻസ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധോണി വിരമിക്കുമ്പോൾ ക്യാപ്റ്റൻ ആയി രോഹിത് ശർമ്മ എത്തിയാൽ നന്നായിരിക്കും എന്നാണ് അമ്പാട്ടി റായ്ഡു പറയുന്നത്.

രോഹിത് ശർമ്മ 24 03 11 12 29 37 798

“സമീപ ഭാവിയിൽ രോഹിത് സിഎസ്‌കെയ്‌ക്കായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മുംബൈ ഇന്ത്യൻസിന് വേണ്ടി ഇത്രയും കാലം കളിച്ചു. സിഎസ്‌കെയ്‌ക്കായി കളിക്കാനും അവിടെയും കിരീടങ്ങൾ വിജയിക്കാനും കഴിയുമെങ്കിൽ അത് നന്നായിരിക്കും.” റായിഡു ന്യൂസ് 24-നോട് പറഞ്ഞു.

ഇനിയും അഞ്ചാറ് വർഷം രോഹിതിന് ഐ പി എല്ലിൽ കളിക്കാൻ ആകും എന്നും റായ്ഡു പറഞ്ഞു.