റിഷഭ് പന്ത് ഐ പി എല്ലിൽ ആദ്യ മത്സരം മുതൽ കളിക്കും, ഇപ്പോൾ വിക്കറ്റ് കീപ്പ് ചെയ്യില്ല എന്ന് ഡെൽഹി ക്യാപിറ്റൽസ് ഉടമ

Newsroom

Picsart 24 02 23 08 32 55 763
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്ലിൽ റിഷഭ് പന്ത് തന്നെ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്ന് ഡെൽഹി ക്യാപിറ്റൽസിൻ്റെ സഹ ഉടമ പാർത്ഥ് ജിൻഡാൽ സ്ഥിരീകരിച്ചു. എന്നാൽ ഫിറ്റ്നസിലേക്ക് മടങ്ങിവരുന്ന പാതയിൽ ആയതിനാൽ സീസണിൻ്റെ ആദ്യ ഏഴ് മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ റോളിൽ പന്ത് ഉണ്ടാകില്ല. ഒരു ബാറ്ററായി മാത്രമാകും പന്ത് കളിക്കുക. പന്ത് തൻ്റെ വിക്കറ്റ് കീപ്പിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ജിൻഡാൽ വെളിപ്പെടുത്തി.

റിഷഭ് പന്ത് 24 02 23 08 33 07 439

“റിഷഭ് ബാറ്റ് ചെയ്യുന്നു, അവൻ ഓടുന്നു, അവൻ തൻ്റെ വിക്കറ്റ് കീപ്പിംഗ് ആരംഭിച്ചു. അവൻ ഐപിഎൽ തുടങ്ങുമ്പോഴേക്ക് പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തും. റിഷഭ് ഐപിഎൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവൻ ആദ്യ മത്സരം മുതൽ ടീമിനെ നയിക്കും.” ജിൻഡാൽ പറഞ്ഞു.

“ആദ്യ ഏഴ് മത്സരങ്ങൾ, ഞങ്ങൾ അവനെ ഒരു ബാറ്ററായി മാത്രമാകും കളിപ്പിക്കാൻ പോകുന്നത്. ഒരു ബാറ്ററായി മാത്രം, അവൻ്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും” ജിൻഡാൽ പറഞ്ഞു.