ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യക്ക് ആയി ആകാശ് ദീപിന് അരങ്ങേറ്റം

Newsroom

Picsart 24 02 23 09 16 25 240
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് എതിരായ നാലാം ടെസ്റ്റിൽ ടോസ് നേടിയ ബെൻ സ്റ്റോക്സ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ദിവസങ്ങളിൽ കളി ബാറ്റിംഗിന് അനുകൂലമാകും എന്ന നിഗമനത്തിലാണ് സ്റ്റോക്സ് ബാറ്റ് തിരഞ്ഞെടുത്തത്. ഇന്ന് ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ബുമ്രക്ക് പകരം ആകാശ് ദീപ് ആദ്യ ഇലവനിൽ എത്തി. ആകാശ് ദീപിന്റെ അരങ്ങേറ്റമാണിത്.

ഇന്ത്യ 24 02 23 09 16 37 603

ഇംഗ്ലണ്ട് ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. മാർക്ക് വുഡും രെഹാൻ അഹമ്മദും കളിക്കുന്നില്ല. പകരം ഷൊഹൈബ് ബഷീറും റോബിൻസണും സ്റ്റാർട് ചെയ്യുന്നു.

England XI: Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Tom Hartley, Ollie Robinson, Shoaib Bashir, James Anderson

India XI: Yashasvi Jaiswal, Rohit Sharma(c), Shubman Gill, Rajat Patidar, Sarfaraz Khan, Ravindra Jadeja, Dhruv Jurel(w), Ravichandran Ashwin, Akash Deep, Kuldeep Yadav, Mohammed Siraj